ഷില്ലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് മേഘാലയയില്‍ രണ്ടുപേരെ തല്ലിക്കൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17 കാരിയെ അക്രമികള്‍ വീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
പെണ്‍കുട്ടിയുടെ കരച്ചില് കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തുടര്‍ന്ന് യുവാക്കളെ നാട്ടുകാര്‍ പിടികൂടി. ഇതിനുപിന്നാലെ നാട്ടുകാരായ 1500-ഓളം പേര് തടിച്ചുകൂടി. തുടര്‍ന്ന് രണ്ടുപേരെയും സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവെച്ച് ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സാമുദായിക നേതാക്കളുമായി പൊലീസ് സംഘം ചര്‍ച്ച നടത്തുന്നതിനിടെ, ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറി യുവാക്കളെ വീണ്ടും മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

