കൊച്ചി: വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത ഭാമ പിന്നീട് സോഷ്യൽ മീഡിയയിലൂടെ ആണ് വീണ്ടും സജീവമായത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയൽ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് മലയാള സിനിമാ താരം ഭാമ. താന്‍ സിംഗിള്‍ മദറാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് വിവരം ആരാധകരെ അറിയിച്ചത്.
https://www.instagram.com/p/C6ibx0cvx-m/?utm_source=ig_embed&ig_rid=40a428f8-1aad-45e1-8df7-50234905346b
2020ലാണ് ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ആദ്യകാലത്ത് മകളുടെയും ഭര്‍ത്താവിനൊപ്പവും ഉള്ള ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്തിടെ അത്ര ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇവര്‍ പിരിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും നടി അതിനോട് പ്രതികരിച്ചിരുന്നില്ല.
”ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം, ഞാനും എന്‍റെ മകളും” എന്നാണ് ഭാമ കുട്ടിക്കൊപ്പമുള്ള പോസ്റ്റില്‍ പറയുന്നത്.
എന്നാല്‍ ഭാമ ഔദ്യോഗികമായി ഭര്‍ത്താവുമായി പിരിഞ്ഞോ എന്നത് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. 2017ല്‍ രംഗ എന്ന കന്നട ചിത്രത്തിലാണ് ഭാമ അവസാനമായി അഭിനയിച്ചത്. 2007 ല്‍ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് വന്നത്. പിന്നീട് തമിഴ് കന്നട ചിത്രങ്ങളില്‍ എല്ലാം ഭാമ സാന്നിധ്യമായിട്ടുണ്ട്

