Headlines

തിരുവനന്തപുരം കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു



തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

പ്രതികള്‍ അഖിലിനെ ഇന്നവോയിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കരമന അനന്ദു വധ കേസിലെ പ്രതി അനന്തു കൃഷ്ണൻ്റെ നേതൃത്വലായിരുന്നു അക്രമമെന്ന് പൊലീസ് അറിയിച്ചു. മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതത്തിന് പിന്നിൽ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: