തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ബസ് പരിശോധനയ്ക്ക് വിട്ട തിരുവനന്തപുരം ജില്ലാ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസർ (എടിഒ) ക്കെതിരെ നടപടി. എടിഒ മുഹമ്മദ് ബഷീറിനെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റം നടത്തിയാണ് നടപടി.
സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു. മേയറുമായുണ്ടായ തര്‍ക്കം നടന്നതിന്‍റെ പിറ്റേ ദിവസം തന്നെ ബസ് വീണ്ടും സര്‍വീസ് നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു ആര്‍ടിഒയുടെ പരിശോധന. വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത് ഗതാഗത വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണിപ്പോള്‍ എടിഒയ്ക്കെതിരെ നടപടി

