Headlines

മിസോറമിൽ വൻലഹരി വേട്ട; നിർത്തിയിട്ട കാറിൽ നിന്ന് പിടികൂടിയത് 8.43 കോടിയുടെ ഹെറോയിൻ


ന്യൂഡൽഹി: മിസോറാമിൽ വൻലഹരി വേട്ട. നിർത്തിയിട്ട കാറിൽ നിന്ന് 8.43 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അസം റൈഫിൾസും മിസോറം പൊലീസും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചമ്പൈ ജില്ലയിലാണ് സംഭവം.

പാരാ മിലിട്ടറി ട്രൂപ്പർമാരുടെയും മിസോറാം പോലീസിൻ്റെയും സംയുക്ത സംഘം വ്യാഴാഴ്ച രാത്രി മിസോറാമിലെ ചമ്പായി ജില്ലയിലെ എൻഗുർ ഗ്രാമത്തിൽ തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു. മ്യാൻമറിൽ നിന്നാണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നതെന്നും ഇവർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: