കളിക്കുന്നതിനിടെ 110 കെവി ലൈനിൽ നിന്ന് ഷോക്കേറ്റു; ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു




കോഴിക്കോട്: കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് (12) മരിച്ചത്. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റത്. മേയ് 24 നായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 6 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീടിൻ്റെ ടെറസിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയർ മുകളിൽ കൂടി കടന്ന് പോകുന്ന 110 കെവി ലൈനിൽ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ച്ചത്തോളം മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: