ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ ജെഡിഎസിലെ പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടു. കോൺഗ്രസിൻ്റെ ശ്രേയസ് പട്ടേലാണ് മണ്ഡലത്തിൽ വിജയിച്ചത്. നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്‌ത കേസിൽ പ്രതിയാണ് NDA സ്ഥാനാർഥിയായ പ്രജ്വൽ. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 1.4 ലക്ഷത്തിലധികം വോട്ടുകളോടെയാണ് പ്രജ്ജ്വൽ മണ്ഡലത്തിൽ വിജയിച്ചത്. 2 പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് ഹാസനിൽ ജയിക്കുന്നത്

