ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ പിന്നിൽ. ഒരു ലക്ഷത്തിലേറെ ലീഡുമായി ബിജെപിയുടെ സ്ഥാനാർത്ഥി ആയ മനോജ് തിവാരി ആണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. രാജ്യ തലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നത്.
അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും വലിയ രീതിയിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ധാരണയ്ക്കാണ് ഡൽഹിയിൽ വലിയ രീതിയിൽ തെറ്റിയിരിക്കുന്നത്. മണ്ഡലത്തിലെ 55.4 ശതമാനം വോട്ട് മനോജ് തിവാരി ഇതിനോടകം നേടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കുന്നത്.

