Headlines

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍.

എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ധനകാര്യം- നിര്‍മല സീതാരാമന്‍

കൃഷി -ശിവരാജ് സിങ് ചൗഹാന്‍

നഗരവികസനം, ഊര്‍ജം- മനോഹര്‍ ലാല്‍ ഖട്ടര്‍

ഊര്‍ജം (സഹമന്ത്രി)- ശ്രീ പദ് നായിക്

വാണിജ്യം- പിയൂഷ് ഗോയല്‍

ആരോഗ്യം – ജെപി നഡ്ഡ

വിദ്യാഭ്യാസം- ധര്‍മേന്ദ്ര പ്രധാനന്‍

ചെറുകിട വ്യവസായം- ജിതിന്‍ റാം മാഞ്ചി

റെയില്‍വേ, വാര്‍ത്താ വിതരണം- അശ്വിനി വൈഷ്ണവ്

വ്യോമയാനം – രാം മോഹന്‍ നായിഡു

ടൂറിസം, പെട്രോളിയം സഹമന്ത്രി – സുരേഷ് ഗോപി

പെട്രോളിയം- ഹര്‍ദീപ് സിങ് പുരി

കായികം, യുവജനക്ഷേമം- ചിരാഗ് പാസ്വാന്‍

സ്റ്റീല്‍ – എച്ച്ഡി കുമാരസ്വാമി

തുറമുഖം- സര്‍ബാനന്ദ സോനോവാള്‍

ന്യൂനപക്ഷക്ഷേമം- ജോര്‍ജ് കുര്യന്‍

മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 72 അംഗം മന്ത്രിസഭയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: