സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം; സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ



ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും.

പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പനയെ തുടർന്ന് തൻ്റെ പുത്രൻ ഇസ്മായിലിനെ ബലി കൊടുക്കാൻ തയ്യാറായതിൻ്റെ ത്യാഗ സ്മരണ പുതുക്കലാണ് ബലി പെരുന്നാൾ. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിൻ്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാളെ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഈദ് നമസ്കാരവും ഖുത്ബയും ബലികർമ്മങ്ങളും നടക്കും. ഇതിനായുള്ള എല്ലാ ക്രമീകരണവും പൂർത്തിയായി കഴിഞ്ഞു.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം കൂടിയാണ് ബലിപെരുന്നാളെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ ആശംസിച്ചു. പ്രയാസപ്പെടുന്നവരുടെ കൂടെ നിന്നും ഒന്നുമില്ലാത്തവർക്ക് തുണയായും ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് ഐക്യപ്പെട്ടും ബലിപെരുന്നാൾ ഫലപ്രദമാക്കണമെന്ന്  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആശംസിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: