പാർട്ടി വോട്ടുകൾ പോലും ചോർന്നു; കനത്ത പരാജയത്തിന്റെ കാരണങ്ങൾ സമഗ്രമായി പരിശോധിക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോർന്നത് കനത്ത തോൽവിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ചർച്ച. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നിലെ കാരണങ്ങൾ സമ​ഗ്രമായി പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. മണ്ഡല അടിസ്ഥാനത്തിൽ പരാജയ കാരണങ്ങൾ വിലയിരുത്തും. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധനയും വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷനും ഉൾപ്പെടെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയായത് സിപിഎമ്മിനെ ഞെട്ടിച്ചു. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: