Headlines

പാലക്കാട് ഭൂചലനത്തിന് ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കിണർ വറ്റിപ്പോയി; മഴ പെയ്തിട്ട് പോലും വെള്ളമില്ല



പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തെ തുടർന്ന് ചാലിശ്ശേരിയിലെ കിണർ വറ്റിപ്പോയി. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ കിണറാണ് വറ്റി വരണ്ടത്. എഴുപത് വർഷത്തോളം പഴക്കമുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു.
സംഭവം അധികൃതരെ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിക്കാഞ്ഞതിനെ തുടർന്ന് മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ അവസ്ഥയാണ്. ശനി, ഞായർ ദിവസങ്ങളിൽ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കിണറിൽ നിന്നും വെള്ളം പൂർണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. അതേസമയം ഇത്തരമൊരു അത്ഭുതപ്രതിഭാസത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് തൃശൂർ പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏതാനും ദിവസം മുമ്പ് അനുഭവപ്പെട്ടത്. കിണർ വറ്റിയ വിവരം കേട്ടറിഞ്ഞതോടെ അത് നേരിട്ടു കാണാൻ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: