തിരുവനന്തപുരം: വെള്ളറടയിലെ പതിമൂന്നുകാരന്റെ മരണത്തിൽ ദുരൂഹതകള്‍. അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമറാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പുറത്ത് നിന്ന് ആരെങ്കിലും വന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ അപ്പൂപ്പൻ പുറത്തിറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. റൂമിൽ ആരും കയറിയ ലക്ഷണമില്ലെന്നും പൊലീസ് പറയുന്നു. കാലുകൾ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ്. ഷാൾ ലൂസായത് ഉൾപ്പെടെ പല കാരങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്ന് പൊലീസ് അറിയിച്ചു.

