പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ സ്കൂളിലേക്ക് പോയ മൂന്ന് കുട്ടികളെ കാണാനില്ല. 10 -ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നു സ്കൂളിലേക്ക് ഇറങ്ങിയതാണ്. എന്നാൽ കുട്ടികൾ സ്കൂളിൽ എത്തിയില്ലെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. ബന്ധുക്കളും അയൽവാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു

