പറമ്പിൽപാലം :സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂത്തിരിയുമായി കടന്നുവന്ന പൊന്നോണ നാളിൽ പറമ്പിൽപാലം റസിഡൻസ് അസോസിയേഷൻ കിടപ്പുരോഗികൾക്കും നിരാശ്രയർക്കും ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും ഒരു ചെറു സാന്ത്വനത്തിന്റെ കൈത്താങ്ങായി.
റസിഡൻസ് പരിധിയിൽപ്പെട്ട ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് 5000 രൂപ വീതം രണ്ടുപേർക്കും,25 ഓളം കിടപ്പുരോഗികൾക്ക് 1000 രൂപ വീതവും, നിരാശ്രയരും ആലംബഹീനരുമായ അഞ്ചുപേർക്ക് 1000 രൂപ വെച്ചും അസോസിയേഷൻ ഭാരവാഹികൾ വീടുകളിൽ എത്തി ധനസഹായം വിതരണം ചെയ്തു.
പറമ്പിൽപാലം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എസ്.എച്ച്.ഷാനവാസ്,ജനറൽ സെക്രട്ടറി ജാബിർ
.ആർ, വൈസ് പ്രസിഡന്റ് പറമ്പിൽപാലം ഷിയാസ്, സെക്രട്ടറി പി.എം.ഷാജി ,ട്രഷറർ രാജേഷ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ ആലുവിള വാഹിദ്, ഷറഫുദ്ദീൻ ,അബ്ദുൽ ഹക്കീം ,ഗോപിനാഥൻ നായർ ,വിളയിൽ നജ്മുദ്ദീൻ ,ശശിധരൻ നായർ ,സനില ,ശൈലജ എന്നിവർ ധനസഹായ വിതരണത്തിന് നേതൃത്വം നൽകി
