വിവാഹമോചനത്തിനെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അഭിഭാഷകനെതിരെ കേസ്

കാസർകോട്: വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കാസർകോട് ബാറിലെ അഭിഭാഷകൻ നിഖിൽ നാരായണനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ ഭർത്താവ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. വിവാഹശേഷം ജോലിക്കായി വിദേശത്ത് പോയി. യുവതി ഫ്ലാറ്റിൽ താമസിച്ചു. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് വിവാഹമോചനത്തിനായി യുവതി അഭിഭാഷകനെ സമീപിച്ചു. കേസ് വിവരങ്ങൾ ചോദിച്ചറിയാൻ അഭിഭാഷകൻ ഫ്ളാറ്റിലെത്തുകയും ഇവർ തമ്മിൽ അടുക്കുകയും ചെയ്തു. തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. അഭിഭാഷകൻ മുൻകൈയെടുത്ത് യുവതിക്ക് മറ്റൊരു താമസസ്ഥലം ഏർപ്പെടുത്തി. ഇവിടെ വച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ജൂൺ 30-ന് കാസർകോട് ബാർ അസോസിയേഷനിൽ യുവതി പരാതി നൽകിയിരുന്നു.

യുവതിയുടെ പരാതി അന്വേഷിക്കാൻ അഡ്വ. എ.ജി.നായരുടെ നേതൃത്വത്തിൽ ഏഴംഗസമിതിയെ നിയോഗിക്കാൻ ബുധനാഴ്ച ചേർന്ന ബാർ അസോസിയേഷൻ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. കെ.മണികണ്ഠൻ അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടാൽ നടപടിയുണ്ടാകും. അഭിഭാഷകവൃത്തിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: