യൂറോ കപ്പ് തുർക്കിയെ തകർത്ത് ഓറഞ്ച് പട സെമിയിൽ.അവസാനമിനിറ്റുകളില്‍ തുര്‍ക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ഡച്ച് പട അവസാനനിമിഷം രണ്ടുഗോളടിച്ചാണ് വിജയിച്ചത്. 35-ാം മിനിറ്റില്‍ സാമത്ത് അകയ്ഡിനാണ് തുര്‍ക്കിയ്ക്കായി ഗോളടിച്ചത്. എന്നാല്‍ 70-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡി വ്രിജിന്റേയും തുര്‍ക്കി താരം മെര്‍ട് മുള്‍ഡറുടെ സെല്‍ഫ് ഗോളുമാണ് നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചത്. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സെമിയില്‍ ഇംഗ്ലണ്ടാണ് നെതര്‍ഡലന്‍ഡ്‌സിന്റെ എതിരാളികള്‍.

