Headlines

‘എന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൂടെ കൊണ്ടുവരണം’, വിവാദ പരാമർശവുമായി കങ്കണ രംഗത്ത്



തന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൊണ്ടുവരണമെന്ന നടിയും ബിജെപി എംപിയുമായ കങ്കണയുടെ പരാമർശം വിവാദമാകുന്നു. മാണ്ഡി നിയോജകമണ്ഡലത്തിലെ ആളുകളോടാണ് തന്നെ കാണാൻ ആധാർ കാർഡുകൾ കൊണ്ടുവരണമെന്ന് കങ്കണ ആവശ്യപ്പെട്ടത്. ഇതും കൂടാതെ തന്നെ കാണാൻ ആഗ്രഹിക്കുന്നവരോട് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ഒരു പേപ്പറിൽ എഴുതാനും ഇവർ ആവശ്യപ്പെട്ടത്.
‘ഹിമാചൽ പ്രദേശ് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്. അതിനാൽ മാണ്ഡി പ്രദേശത്തുള്ളവര്ക്ക് ആധാർ കാർഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നെ കാണാൻ വരുമ്പോൾ നിങ്ങൾക്ക് അസകര്യം നേരിടേണ്ടിവരാതിരിക്കാൻ നിങ്ങളുടെ ആവശ്യവും കത്തിൽ എഴുതണം’, കങ്കണ പറഞ്ഞു.അതേസമയം, കങ്കണയുടെ പരാമര്ശത്തിനെതിരെ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വിമർശനവുമായി രംഗത്തെത്തി. ഒരു ജനപ്രതിനിധി തൻ്റെ പാർലമെൻ്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ ആധാർ കാർഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വിമർശിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: