തിരുവനന്തപുരം: എഐഎസ്എഫ് സ്കൂൾ മെമ്പർഷിപ് ജില്ലാ തല ഉദ്ഘാടനം നെടുവേലി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അസ്ലം ഷാ പ്ലസ് വൺ വിദ്യാർത്ഥി കാശിനാഥിനു മെമ്പർഷിപ് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി എസ് ആന്റ്സ് സ്വാഗതം പറഞ്ഞു. സി പിഐ മണ്ഡലം കമ്മിറ്റി അംഗം എസ് ആർ ഉണ്ണികൃഷ്ണൻ, എഐ വൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അനുജ എ ജി, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം രാഹുൽ,
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശരൺ ശശാങ്കൻ, ജസ്ന എ എസ്,ജില്ലാ ജോയിൻ്റ് സെക്രട്ടറി അഭിജിത്ത്, വൈസ് പ്രസിഡൻ്റ് അഖിൽ കെ എൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദിത്യ, ഷാരിക്ക് വൈദ്യൻ, ഋഷി, രേവതി എന്നിവർ പങ്കെടുത്തു.

