Headlines

വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടിയത് മക്കളുടെ വിവാഹം നടക്കാൻ മണിക്കൂറുകൾ അവശേഷിക്കെ; തന്റെ ഭാര്യയെ മയക്കിയെടുത്ത് തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി യുവതിയുടെ പിതാവ്

വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം. ഷക്കീൽ എന്നയാളാണ് തന്റെ മകന്റെ വധുവിന്റെ അമ്മയുമായി ഒളിച്ചോടിയത്. തന്റെ ഭാര്യയെ ഷക്കീൽ മയക്കിയെടുത്ത് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പപ്പു എന്നയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഷക്കീലിന് 10 മക്കളും പപ്പുവിനും ഒളിച്ചോടിപ്പോയ ഭാര്യയ്ക്കും 6 കുട്ടികളുമുണ്ട്. ഷക്കിലിന്റെ മകനും പപ്പുവിന്റെ മകളുമായുള്ള വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഷക്കീൽ പപ്പുവിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഇതിനിടയിലാണ് പപ്പുവിന്റെ ഭാര്യയും ഷക്കീലുമായി പ്രണയത്തിലാകുന്നത്. വിവാഹത്തീയതി അടുത്തപ്പോൾ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഷക്കീൽ പപ്പുവിന്റെ ഭാര്യയുമായി ഒളിച്ചോടുകയായിരുന്നു.

പപ്പു ഷക്കീലിനെതരെ കേസും കൊടുത്തിട്ടുണ്ട്. പപ്പു ആരോപിക്കുന്നത് ഷക്കീൽ തന്റെ ഭാര്യയെ മയക്കിയെടുത്തു എന്നാണ്. തട്ടിക്കൊണ്ടുപോകലിനാണ് ഷക്കീലിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പപ്പുവിന്റെ പരാതിയിൽ പൊലീസ് ഇരുവരെയും അന്വേഷിച്ച് വരികയാണ്.

ഷക്കീലിന്റെ മകനുമായി തന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതുകാരണം മിക്കവാറും ഷക്കീൽ തന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. അങ്ങനെയാണ് അയാൾ തന്റെ ഭാര്യയെ പറഞ്ഞു മയക്കിയെടുത്തതും ഒളിച്ചോടിയതും എന്ന് പപ്പു ആരോപിക്കുന്നു.

താന ഗഞ്ച് ദുന്ദ്വാരയിൽ നിന്നും കേസ് റിപ്പോർട്ട് ചെയ്തുവെന്ന് സിഒ വിജയ് കുമാർ റാണ പറഞ്ഞു. ജൂൺ എട്ടിനാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പപ്പു പൊലീസിനെ വിവരമറിയിച്ചത്. ഗണേഷ്പൂരിൽ നിന്നുള്ള ഷക്കീൽ തൻ്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജൂലൈ 11 -ന് പപ്പു മറ്റൊരു പരാതി കൂടി നൽകിയെന്നും പൊലീസ് പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: