ചായ മൻസ- അത്ഭുതങ്ങളുടെ മായൻ ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം ജോർജ് ഓണക്കൂർ നിർവഹിച്ചു



ആറ്റിങ്ങൽ:  ചായ മൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം  സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ നിർവഹിച്ചു.ജോർജ് ഓണക്കൂറിൻ്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ
എൻ. എസ് എസ് ഡയറക്ടർ ബോർഡ് അംഗം ജി.മധുസൂദനൻ പിള്ള പോസ്റ്റർ ഏറ്റുവാങ്ങി.സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകം  ഫേസ് ബുക്ക് വഴി പോസ്റ്ററിൻ്റെ പ്രകാശനം നടത്തി.

സാഹിത്യകാരനും തിരക്കഥാ കൃത്തുമായ സന്തോഷ് ഏച്ചിക്കാനം,സംവിധായകൻ പ്രജേഷ് സെൻ, കവിയും നടക -ചലച്ചിത്ര ഗാന രചയിതാവായ രാധാകൃഷ്ണൻ കുന്നുംപുറം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി  ആർ.കിരൺ ബാബു, സംവിധായകൻ വിജീഷ് മണി,കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്,മാധ്യമ പ്രവർത്തകൻ രതീഷ് അനിരുദ്ധൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പത്രപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ
കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിൻ്റെ ഭാര്യയും കവയിത്രിയുമായ ബിന്ദു നന്ദനയാണ്.
ആര്യൻ .എസ് .ബി. നായർ ആണ് സങ്കേതിക സഹായം.

ചായമൻസയുടെ പ്രത്യേകതകളെ കുറിച്ചു പ്രതിപാദിക്കുന്നതാണ് ഡോക്യുമെൻ്ററി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: