ഹണി ട്രാപ്; ഇന്‍സ്റ്റഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകള്‍ നീക്കി മെറ്റ




ഇൻസ്റ്റാഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകൾ മെറ്റ കമ്പനി നീക്കം ചെയ്തു. ഇവയെല്ലാം നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹണി ട്രാപ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ആണെന്ന് മെറ്റ അറിയിച്ചു. യുഎസിലെ യുവാക്കളെ അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടതായും മെറ്റ പറയുന്നു. ‘യാഹൂ ബോയ്സ്’ എന്ന പേരിലുള്ള സൈബര്‍ കുറ്റവാളികളുടെ ശൃംഖലയെ കേന്ദ്രീകരിച്ചായിരുന്നു നടപടി.

നീക്കം ചെയ്ത അക്കൗണ്ടുകളില്‍ 2,500 എണ്ണം 20 വ്യക്തികളുടെ നിയന്ത്രണത്തിലുള്ള ശൃംഖലയുടെ ഭാഗമായിരുന്നു. സ്‌കാം ടിപ്പുകളും വ്യാജ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ച ആയിരക്കണക്കിന് ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും പേജുകളും മെറ്റാ നീക്കം ചെയതിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ നിരവധി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മെറ്റ നടപടി.

രാജ്യത്ത് കുട്ടികളെ ലക്ഷ്യമിട്ട് അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നായി യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തിയിട്ടുണ്ട്. വിഷയം നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രനില്‍ (എന്‍സിഎംഇസി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: