തിരുവനന്തപുരം : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങായി കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച തുകയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവന നല്‍കി. വലിയ തുകകൾ ലഭിച്ചതിന്‍റെ വിവരങ്ങൾ ചുവടെ…
തിരുവനന്തപുരം കോർപ്പറേഷൻ – രണ്ട് കോടി രുപ
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ – രണ്ട് കോടി രൂപ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ – ഒരു കോടി രൂപ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ – ഒരു കോടി രൂപ
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ – ഒരു കോടി
മുന്‍ എംപിയും എസ്ആര്‍എം യൂണിവേഴ്സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി. ആർ പാരിവേന്ദർ – ഒരു കോടി രൂപ
ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് – 50,34,000 രൂപ
സിപിഐ എം സംസ്ഥാന കമ്മിറ്റി – 25 ലക്ഷം രൂപ
ചലച്ചിത്രതാരം മോഹൻലാൽ – 25 ലക്ഷം രൂപ
അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ – 35 ലക്ഷം രൂപ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ – 25 ലക്ഷം രൂപ
മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ – അഞ്ച് ലക്ഷം രൂപ
കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് – അഞ്ച് ലക്ഷം രൂപ
സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ – അഞ്ച് ലക്ഷം രൂപ
കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ – മൂന്ന് ലക്ഷം രൂപ
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ – രണ്ടര ലക്ഷം രൂപ
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, സിഐടിയു – രണ്ട് ലക്ഷം രൂപ
ചലച്ചിത്രതാരം നവ്യാ നായര്‍ – ഒരു ലക്ഷം രൂപ
മുന്‍ സ്പീക്കര്‍ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക 34,000 രൂപ
പുത്തന്‍ മഠത്തില്‍ രാജന്‍ ഗുരുക്കള്‍ – ഒരു ലക്ഷം രൂപ
കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള ( യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) – ഒന്നര ലക്ഷം രുപ
ആർച്ച സി അനിൽ, മടവൂർ – ഒരു ലക്ഷം രൂപ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറല്‍ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) – 1,41,000 രൂപ
ആള്‍ കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്, കാറ്റഗറി നമ്പർ 537/2022 – 1,32,000 രൂപ
വിപിഎസ് ഹെൽത്ത് കെയർ അത്യാവശ്യ മരുന്നുള്‍പ്പെടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ അറിയിച്ചു.
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി നടി നയൻതാരയും സംവിധായകനും ഭർത്താവുമായ വിഘ്നേഷ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് താരങ്ങൾ സംഭാവന ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ തുക കെെമാറിയ വിവരം അറിയിച്ചത്. ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന കുറിപ്പും താരദമ്പതികൾ പങ്കുവെച്ചിട്ടുണ്ട്.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സഹായമെത്തുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ ആഹ്വാനംചെയ്തുകൊണ്ട് നടൻ ആസിഫ് അലി നേരത്തെ രംഗത്തെത്തിയിരുന്നു. നമ്മളൊരുമിച്ച് ഈ പ്രതിസന്ധിയും അതിജീവിക്കുമെന്ന് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും ആസിഫ് പങ്കുവെച്ചു.
മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി.
മലബാർ ലൈവ്.
ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവന ചെയ്തത്.

