തൃശ്ശൂർ: കഞ്ചാവുമായി രണ്ടു യുവാക്കൾ എറണാകുളം തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ഫാദിൽ, പാലക്കാട് സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 18 കിലോ കഞ്ചാവ് പിടികൂടി.
രണ്ട് ബാഗുകളിലായി ഒൻപത് പൊതികളിലായാണ് കഞ്ചാവ് എത്തിച്ചത്. രണ്ട് കിലോ കഞ്ചാവ് ഒരു പാക്കറ്റിലാക്കി 35,000 രൂപക്കാണ് ഇവർ വിറ്റിരുന്നത്. ഇവർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്നും തടിയിട്ടപ്പറമ്പ് സിഐ അഭിലാഷ് അറിയിച്ചു.

