കോഴിക്കോട്∙ കിടപ്പുമുറിയിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ സഹല ബാനു (21) ആണ് മരിച്ചത്. നെൻമേനി അരങ്ങാൽ ബഷീറിന്റെ മകളാണ്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കുള്ള രണ്ടുമണി ഡ്യൂട്ടിക്കു സഹല എത്താതെ വന്നതോടെ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. ആശുപത്രിക്ക് മുകളിലുള്ള മുകളിലുള്ള കിടപ്പുമുറി ഉള്ളിൽനിന്നും കുറ്റിയിട്ട നിലയിൽ കണ്ടെത്തി.
തുടർന്നു വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവു പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.
