തടാകം കയ്യേറി നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍, പൊളിച്ച് അധികൃതര്‍






ഹൈദരാബാദ്: നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് സര്‍ക്കാര്‍. മധാപൂര്‍ നഗരത്തിലെ നടന്‍ നാഗാര്‍ജുനയുടെ എന്‍- കണ്‍വെന്‍ഷന്‍ സെന്ററാണ് ഹൈദരാബാദ് ഡിസാസ്റ്റര്‍ റിലീഫ് ആന്റ് അസ്സറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ പൊളിക്കാനാരംഭിച്ചത്.തമ്മിടി കുന്ത തടാകം കയ്യേറി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണമുയര്‍ന്നിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിനായി തടാകത്തിന്റെ ഏതാണ്ട് 3.40 ഏക്കറോളം കയ്യേറിയതായാണ് ആക്ഷേപം. പരിസ്ഥിതി ലോല മേഖലയില്‍ ചട്ടം മറികടന്നാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു.

കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിക്കണമെന്നും, തടാകം വീണ്ടടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ ഹൈദരാബാദ് ഡിസാസ്റ്റര്‍ റിലീഫ് ആന്റ് അസ്സറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയെ സമീപിച്ചിരുന്നു. പൊലീസിന്റെ പ്രത്യേക സുരക്ഷയിലാണ് കെട്ടിടം പൊളിക്കുന്നത്. സെന്ററിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.അത്യാധുനിക സാങ്കേതിക വിദ്യയും, അടിസ്ഥാന സൗകര്യങ്ങളും, കലാവിരുതും സമ്മേളിച്ചതാണ് കണ്‍വെന്‍ഷന്‍ സെന്റര്‍. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നിരവധി പരിപാടികള്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ വാടകയ്ക്ക് നല്‍കി വരികയായിരുന്നു. 29 ഏക്കറോളം പരന്നുകിടക്കുന്ന തമ്മിടി കുന്ത തടാകത്തില്‍ 6.69 ഏക്കറോളം നഷ്ടപ്പെട്ടതായിട്ടാണ് റവന്യൂ വകുപ്പും മുനിസിപ്പല്‍ കോര്‍പ്പറേഷനും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: