Headlines

മലപ്പുറത്ത് സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ

മലപ്പുറം: സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് ശിക്ഷിച്ചത്. തിരൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് പ്രതിയെ ശിക്ഷിക്കുകയായിരുന്നു.

2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹത്തിന് പിന്നാലെ ബിസിനസ്സിന് കൂടുതൽ പണം ആവശ്യപ്പെട്ട് മണികണ്ഠൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നു തിരുന്നാവായ സ്വാദേശിനിയായ യുവതിയുടെ പരാതി. തിരുന്നാവയയിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയും മണികണ്ഠൻ മർദിച്ചിരുന്നു. യുവതി നാല് മാസം ഗർഭിണിയായിരിക്കെയായിരുന്നു മർദ്ദനം. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

ഭർത്താവിന്റെ നിരന്തരമായ ഉപദ്രവത്തെ തുടർന്നുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മണികണ്ഠനെ കോടതി ശിക്ഷിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: