സോഷ്യല്‍ മിഡിയ പ്ലാറ്റ് ഫോമുകളില്‍ ഏറ്റവും കൂടൂതല്‍ ആളുകള്‍ ഉപയോഗിക്കുന്നവയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. ഇനി
ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പെയ്ഡ് വേര്‍ഷന്‍ വരുന്നു. പരസ്യങ്ങളുടെ ശല്യമൊഴിവാക്കി രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാനാണ് പുതിയ പേയ്ഡ് വേര്‍ഷന്‍ സഹായിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടക്കത്തില്‍ യൂറോപ്പിലാണ് പണം നല്‍കി പരസ്യങ്ങളൊഴിവാക്കാനുള്ള ഓപ്ഷന്‍ മെറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന. അതേസമയം, കമ്പനി ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം പേയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കുമെങ്കിലും ഇപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും സൗജന്യമായി ഉപയോഗിക്കുന്നവരെ അത് യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പേയ്ഡ് പതിപ്പുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യണമെങ്കില്‍ എത്ര രൂപ നല്‍കണമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും മെറ്റ പുറത്തുവിട്ടിട്ടില്ല.
