കൊല്ലം :പട്ടികജാതി പട്ടികവർഗ്ഗകാർക്കിടയിൽ ക്രീമിലേയർ നടപ്പാക്കാതിരിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് കേരള പാണൻ സമാജം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സാമൂഹ്യമായി പിന്തള്ളപ്പെട്ടവരുടെ സാമൂഹ്യനീതിയുടെ അവകാശ സംരക്ഷണം കാലത്തിന്റെ കടമയാണ്. സംവരണ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ പുതിയ സംവിധാനത്തിലൂടെ അപഹാരിക്കപ്പെടുമെന്ന് കെ പി എസ് സംസ്ഥാന സമ്മേളനം ആശങ്കപ്പെടുന്നുണ്ട്. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ രാവിലെ നടന്ന സാംസ്കാരിക സമ്മേളനം കേരള പാണൻ സമാജം സംസ്ഥാന സമ്മേളനം ഇരവിപുരം എം എൽ എ എം നൗഷാദ് ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാഡുകൾ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം വിതരണം ചെയ്തു. തിരുവരങ്കത്ത് പാണനാർ പുരസ്‌കാരം ജൂറി ചെയർമാൻ ബിജുമോൻ പന്തിരുകുലം കണ്ണനെല്ലൂർ സദാനന്ദന് നൽകി. ജനറൽ സെക്രട്ടറി ചിറയിൻകീഴ് അജിനികുമാർ, കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ സവിതാദേവി,കെ ആർ രാജേന്ദ്രൻ ഐവർക്കാല,ബി എസ് ബാബു,എൻ ബീന ആശ്രാമം, ഡി ദീപ കുഴിമതിക്കാട്,ബിനി ജയസേനൻ,മുരളി മയ്യനാട്, അയിരൂർ വിക്രമൻ ,നാരായണൻ എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന പ്രതിനിധി സമ്മേളനം ഓർഗനൈസിംഗ് സെക്രട്ടറി കെ ആർ രാജേന്ദ്രൻ ഐവർക്കാല ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബി അജിനികുമാർ ചിറയിൻകീഴ്, എസ് സവിതാ ദേവി, ബിനി ജയസേനൻ,ബി എസ് ബാബു എന്നിവർ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി ചിറയിൻകീഴ് അജിനികുമാർ,ജനറൽ സെക്രട്ടറിയായി ഡി ദീപ കുഴിമതിക്കാട്,ഓർഗനൈസിംഗ് സെക്രട്ടറി കെ ആർ രാജേന്ദ്രൻ ഐവർക്കാല,വൈസ് പ്രസിഡന്റുമാരായി കണ്ണനെല്ലൂർ സദാനന്ദൻ, ബി എസ് ബാബു, എഴുകോൺ ബാഹുലേയൻ സെക്രട്ടറിമാരായി എം ജി സോമൻ, രാജേഷ് കല്ലിങ്ങൽ, ട്രഷററായി ബിനി ജയസേനൻ, ഓഡിറ്ററായി കാരേറ്റ് ജയകുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു.

