മലപ്പുറം: വണ്ടൂർ നടുവത്ത് യുവാവിന്റ മരണം നിപ ബാധിച്ചെന്ന് സംശയം. ബെംഗുളുരുവിൽ പഠിക്കുകയായിരുന്ന വിദ്യാർഥി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ വച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പരിശോധനഫലം പോസിറ്റീവാണെങ്കിലും പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപയാണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. രണ്ടു മാസം മുൻപ് പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു . നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലം മാത്രമാണ് ചെമ്പ്രശേരിയിലേക്കുള്ളത്

