ആലപ്പുഴ: സിപിഐഎം വിട്ടുവന്നവർക്ക് കുട്ടനാട്ടിൽ സിപിഐ അംഗത്വത്തിന് അംഗീകാരം. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലാണ് അംഗത്വത്തിന് അംഗീകാരം നൽകാൻ തീരുമാനം ഉണ്ടായത്.
166 പേർക്ക് പൂർണ അംഗത്വവും 56 പേർക്ക് കാൻഡിഡേറ്റ് അംഗത്വവും നൽകുന്നതിൽ അംഗീകാരമായി. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്, 5 പഞ്ചായത്ത് അംഗങ്ങൾ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ, 19 എൽസി അംഗങ്ങൾ, ഏഴ് ബ്രാഞ്ച് സെക്രട്ടറിമാർ, പോഷക സംഘടനയുടെ സംസ്ഥാന നേതാക്കൾ എന്നിവരടക്കമുള്ളവരാണ് സിപിഐഎം വിട്ടത്.
ഇവരുടെ അംഗത്വ പ്രഖ്യാപനം പിന്നീട് നടത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം മതിയെന്നാണ് നിർദ്ദേശം
