കൊല്ലം: കൊല്ലത്ത് മകളുടെ കാമുകനെ പിതാവ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കുത്തി കൊന്നു. ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍കുമാര്‍(19) ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ ഇരവിപുരം ശരവണ നഗര്‍ വെളിയില്‍ വീട്ടില്‍ പ്രസാദ്(46) കൊലപാതകത്തിന് പിന്നാലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് വൈകുന്നേരം ആണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്.
പ്രസാദിന്റെ ബന്ധു അരുണിനെ തന്ത്രത്തില്‍ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ചു കയ്യില്‍ കരുതിയ കത്തിയെടുത്തു പ്രസാദ് അരുണിനെ അപ്രതീക്ഷിതമായി കുത്തുകയായിരുന്നു.

