Headlines

ഉദയനിധി സ്റ്റാലിൻ ഇനി തമിഴ്നാട് ഉപമുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ചുമതലയേറ്റു. ഉദയനിധിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി, പുതിയതായി മന്ത്രിസഭയിൽ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി 2009- മേയ് 29-നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി മകൻ എം.കെ. സ്റ്റാലിനെ നിയമിക്കുന്നത്. സമാനമായി മറ്റൊരു ചരിത്രനിമിഷത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. കരുണാനിധിയുടെ പാതയിൽ കൂടി എം.കെ. സ്റ്റാലിനും സഞ്ചരിക്കുകയാണ്. മകൻ ഉദനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിയമിച്ചു കൊണ്ടാണ് എം.കെ. സ്റ്റാലിൻ ചരിത്രം ആവർത്തിച്ചത്. യുവാക്കളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യവും ഉദയനിധി സ്റ്റാലിന്റെ സ്ഥാനക്കയറ്റത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നുണ്ടെന്ന് വേണം കരുതാൻ

വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഉദയനിധി സ്റ്റാലിൻ വൈകാതെ തന്നെ മന്ത്രിസഭയിൽ എത്തുകയും മൂന്നുവർഷത്തിനുള്ളിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുകയുമായിരുന്നു. സ്റ്റാലിൻ്റെ മുഖ്യമന്ത്രി സ്ഥാനം വൈകിയതു പോലെ മകന്റെ രാഷ്ട്രീയപ്രവേശം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നേരം വൈകിക്കൂടാ എന്ന കുടുംബ നിശ്ചയവും ഇതിന് പിന്നിലുണ്ടെന്ന് വേണം കരുതാൻ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: