തിരുവനന്തപുരം:ലൈംഗികാതിക്രമ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയസൂര്യക്ക് നോട്ടീസ്. ഈ മാസം 15ന് തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്
രണ്ട് നടികളാണ് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.

