പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിലാണ് അപകടം ഉണ്ടായത്. കലഞ്ഞൂർ സ്വദേശി വിനായക് ആണ് മരിച്ചത്. 15 വയസായിരുന്നു. അവധി ദിനത്തിൽ ബന്ധു വീട്ടിലെത്തിയ വിനായക് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
