മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ





മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു. 66 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ബാബാ സിദ്ദിഖി.അക്രമി സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്. മറ്റൊരാൾ ഒളിവിലാണ്. കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായും ഷിൻഡെ അറിയിച്ചു.

ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്നു തുടർച്ചയായി മൂന്നു തവണ (1999, 2004, 2009) എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ, സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ള എംഎൽഎയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് ബാബാ സിദ്ദിഖി കോൺഗ്രസിൽ നിന്നും രാജിവെച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: