ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരുടെ കൂട്ടരാജി. രാജി വച്ചവരെല്ലാം സിപിഎമ്മിൽ ചേർന്നു. തിരികെ എത്തിയവരിൽ ഏതാനും പേർ നേരത്തെ സിപിഎം വിട്ട് സിപിഐ ൽ ചേർന്നവരാണ്. സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സിപിഐ വിട്ടെത്തിയവരെ സ്വീകരിച്ചു.മണ്ഡലം നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം പറയുന്നത്

