എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം; പി പി ദിവ്യയുടെ മൊഴിയെടുക്കും

പത്തനംതിട്ട: അഴിമതി ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.അതേസമയം കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. മൃതദേഹം രാവിലെ 10 മുതൽ 11.30 വരെ പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിനു വയ്ക്കും.തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. ഇന്നലെ ഉച്ചയ്ക്കാണു മൃതദേഹം കണ്ണൂരിൽ നിന്നു പത്തനംതിട്ടയിലെത്തിച്ചത്. കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയവർ അനുഗമിച്ചു. തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: