കൊല്ലം : പുത്തൂരില്‍ യുവതിയെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. എസ്എന്‍ പുരം സ്വദേശിനി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭന്‍കരയില്‍ ലാലുമോനാണ് കൊലപാതക ശേഷം ജീവനൊടുക്കിയത്. വെള്ളി ഉച്ചയോടെയായിരുന്നു സംഭവം.
വെട്ടേറ്റ ശാരുവിന്റെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ടെന്ന പരാതിയില്‍ ലാലു ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

