കൊച്ചി: പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിട് നിറച്ച ചാക്കുകൾക്ക് ഇടയിൽ വച്ച് ലോറിയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് മണ്ണൂരിൽ വച്ചാണ് എക്സൈസ് പിടികൂടിയത്. 54 കന്നാസുകളിലാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.54 കന്നാസുകളിലായി 1,800 ലിറ്ററിലേറെ സ്പിരിറ്റുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. കോട്ടയത്തേക്കുള്ള ലോഡാണ് രഹസ്യ വിവരത്തെ തുടർന്നു പരിശോധിച്ചത്. കർണാടകയിലെ ഹുബ്ലിയിൽ നിന്നുള്ള ലോഡാണ് ഇതെന്നു കസ്റ്റഡിയിലുള്ള ഇരുവരും സമ്മതിച്ചതായാണ് വിവരം.
