ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ആണ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നായിബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. മൂന്ന് ഭീകരർ ആണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്ന് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ജമ്മുവിലെ കിഷ് ത്വാറിലും ശ്രീനഗറിലെ ഹർവാനിലും സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മേഖലയിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വില്ലേജ് ഡീഫൻസ് ഗാർഡിലെ അംഗങ്ങളായ നാട്ടുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഈ ഭീകരരാണെന്നാണ് സേന പറയുന്നത്
