പാലക്കാട്ട്: തന്നെ പോലെ സാധാരണ പ്രവര്‍ത്തകനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുന്നത് സാധാരണക്കാര്‍ക്ക് പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ പ്രേരണയാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇത്രയും ഭാഗ്യം കിട്ടിയ ആരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. ജനങ്ങളെ കാണുക എന്നതിനപ്പുറം മറ്റൊരു ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാം പ്രധാനപ്പെട്ട നേതാക്കളുടെ ചുമലതലയിലായിരുന്നു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുത്തു. എന്നെ പോലെ ഒരു സാധാരണ പ്രവര്‍ത്തകനെ പാര്‍ട്ടി ചേര്‍ത്ത് നിര്‍ത്തിയെന്നും രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ വിജയം കൂട്ടായ്മയുടെ വിജയമാണ്. തന്റെ വിജയം പാലക്കാടിന്റെ വിജയമാണ്, പാലക്കാട് ആഗ്രഹിച്ച മതേതരത്വത്തിന്റെ വിജയമാണിത്. ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേരുകള്‍ എടുത്തുപറഞ്ഞ രാഹുല്‍ തന്നെപ്പോലെ സാധാരണ പ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്നത് സാധാരണക്കാര്‍ക്ക് പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ പ്രേരണയാകുമെന്നും പറഞ്ഞു. സിപിഎമ്മും ബിജെപിയും വ്യക്തി അധിക്ഷേപം നിര്‍ത്തി രാഷ്ട്രീയം പറയണമെന്നും ഇത് തന്റെ അഭ്യര്‍ത്ഥന ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട്ടെ ജനങ്ങളുടെ രാഷ്ട്രീയ വിജയമാണിതെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. പാലക്കാടിന്റേത് മതേതര മനസ്സെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ചില മാധ്യമങ്ങള്‍ വേട്ടയാടി, ജനങ്ങള്‍ ഇതെല്ലാം കുറിച്ചുവച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞുപോകും, നാട് ഇനിയും മുന്നോട്ടുപോകണ്ടേയെന്നും ഷാഫി
