Headlines

കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം; സാമൂഹ്യ വിരുദ്ധർ തീയിട്ടതാകമെന്ന് ഉടമ



       

കൊച്ചി : കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. എറണാകുളം സൗത്ത് പാലത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടര മണിക്കൂറോളം നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.

സാമൂഹ്യ വിരുദ്ധർ തീയിട്ടതാണോയെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമയുടെ ബന്ധു പ്രദീപ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും പ്രദീപ് പറയുന്നു. തീപിടുത്തത്തിനു മുൻപ് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി കടയുടമയുടെ മാതാവ് സരസ്വതി പറഞ്ഞു.

പുലർച്ചെ 2.30നും 3 നും ഇടയിലാണ് തീപിടുത്തം ഉണ്ടായിയതെന്ന് അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു. 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലൈസൻസ് ഇല്ല. ഫയർഫോഴ്സിന്റെ പത്തിലധികം യൂണിറ്റുകൾ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുന്നുവെന്നും അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: