Headlines

റൂട്ട് കനാലിനു പിന്നാലെ കഠിനമായ ചെവിവേദനയും തൊണ്ടവേദനയും, പരിശോധനയിൽ പല്ലിൽ സൂചി കണ്ടെത്തി

തിരുവനന്തപുരം: ജോലിക്ക് പോലും പോവാൻ പറ്റുന്നില്ലെന്നും ജീവിതം ദുസ്സഹമായെന്നും റൂട്ട് കനാൽ ചികിത്സയ്ക്കിടെ പല്ലിൽ സൂചി ഒടിഞ്ഞുകയറിയ സംഭവത്തിലെ പരാതിക്കാരി ശിൽപ. പല്ല് ഫിൽ ചെയ്ത് കുറച്ചുനാൾ പ്രശ്‌നമില്ലാതെ പോയെങ്കിലും ജൂൺ- ജൂലൈ മാസമായതോടെ കഠിനായ ചെവിവേദനയും തൊണ്ടവേദനയും അനുഭവപ്പെടുകയായിരുന്നുവെന്നും ശിൽപ പറഞ്ഞു.

2024 ഫെബ്രുവരി 2-ാം തീയതിയാണ് ശിൽപ പല്ലുവേദനയുമായി ജില്ലാ ആശുപത്രിയുടെ ദന്തൽ ഒ.പി യിൽ എത്തിയത്. മാർച്ച് 29- നായിരുന്നു റൂട്ട് കനാൽ. ശേഷം ഒരാഴ്ച കഴിഞ്ഞ് ഡോക്‌ടർ ശിൽപയെ ഹോസ്‌പിറ്റലിലേക്ക് വിളിപ്പിക്കുകയും പല്ലിന്റെ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. എക്സ്റേ എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് പല്ലിൽ സൂചി തറച്ചിരിക്കുന്ന കാര്യം ഡോക്ട‌ർ യുവതിയോട് പറയുന്നത്. സൂചി പല്ലിൽ ഉണ്ടെങ്കിലും പ്രശ്‌നമില്ലെന്നും സുരക്ഷിതമായി ഇരിക്കുകയാണെന്നും പല്ലിൽ ഫിൽ ചെയ്‌താൽ മതിയെന്നുമാണ് ഡോക്ട‌ർ മറുപടിയായി പറഞ്ഞത്.

പല്ല് ഫിൽ ചെയ് കുറച്ചുനാൾ പ്രശ്‌നമില്ലാതെ പോയെങ്കിലും ജൂൺ- ജൂലൈ മാസം ആയതോടെ കഠിനായ ചെവിവേദനയും തൊണ്ട വേദനയും യുവതിക്ക് അനുഭവപ്പെടുകയായിരുന്നു. വീടിന് സമീപത്തെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് സൂചിയാണ് പ്രശ്‌നമെന്ന് കണ്ടെത്തിയത്. കലശലായ പല്ല് വേദനയും ചെവി വേദനയുമായി യുവതി നെടുമങ്ങാട് ആശുപത്രിയിൽ എത്തിയപ്പോൾ മെഡിക്കൽ കോളേജിലേക്ക് പോകാനാണ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിയ യുവതിയോട് എവിടെ നിന്നാണോ സൂചി തറച്ചത് അവിടെ തന്നെ പോയി സൂചി മാറ്റിത്തരാൻ പറഞ്ഞ് യുവതിയെ മടക്കി അയക്കുകയായിരുന്നു.

കാണിച്ചപ്പോഴാണ് സൂചിയാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. കലശലായ പല്ല് വേദനയും ചെവി വേദനയുമായി യുവതി നെടുമങ്ങാട് ആശുപത്രിയിൽ എത്തിയപ്പോൾ മെഡിക്കൽ കോളേജിലേക്ക് പോകാനാണ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിയ യുവതിയോട് എവിടെ നിന്നാണോ സൂചി തറച്ചത് അവിടെ തന്നെ പോയി സൂചി മാറ്റിത്തരാൻ പറഞ്ഞ് യുവതിയെ മടക്കി അയക്കുകയായിരുന്നു.

മെഡിക്കൽ കോളേജിൽ നിന്ന് മടക്കി അയച്ചപ്പോൾ തന്നെ നെടുമങ്ങാട് ആശുപത്രിയിൽ പോയി വിവരം പറഞ്ഞിരുന്നുവെന്നും യുവതി പറയുന്നു.

മെഡിക്കൽ കോളേജിൽ നിന്ന് സൂചി എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സ്വകാര്യ ആശുപത്രിയിൽ പോകുന്നതായിരിക്കും നല്ലതെന്നുമാണ് നെടുമങ്ങാട് ആശുപത്രിയിലെ ഡോക്ടർ ഇപ്പോൾ പറയുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്‌ടറുടെ സേവനം ലഭിക്കാനാണ് സ്വകാര്യ ആശുപത്രിയിൽ പോകാൻ പറയുന്നതെന്നും ഡോക്‌ടർ പറഞ്ഞു.

വട്ടപ്പാറയുള്ള ഒരു സ്വകാര്യ ദന്താശുപത്രിയിൽ കാണിച്ചിരുവെങ്കിലും പല്ല് മാത്രം എടുത്ത് സൂചി കിട്ടില്ലെന്നും മോണ കീറണമെന്നുമാണ് അവിടുത്തെ ഡോക്ട‌ർ പറയുന്നത്. അതിന് വലിയ തുക ആവശ്യമാണ്.- ശിൽപ പറയുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: