ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു, കാർ പൂർണമായി കത്തി നശിച്ചു; 5 തീർത്ഥാടകർക്ക് പരിക്ക്

അടൂർ: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു. പത്തനംതിട്ട കൂടൽ ഇടത്തറയിൽ വെച്ചാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടേയും പരിക്ക് സാരമുള്ളതല്ല.

അപപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു. തെലുങ്കാനയിൽ നിന്നും ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: