മുംബൈ: കുർള ബസ് അപകടത്തിൽ അന്വേഷണം വേണമെന്നും പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. ഏഴ് പേരെ ജീവനെടുക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവർ സഞ്ജയ് മോറെ അന്വേഷണത്തിനായി ഡിസംബർ 21 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), 110 (കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം) എന്നീ വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് നിലവിലുള്ള പ്രതിക്ക് നേരെ ചുമത്തിയിട്ടുള്ളത്.
ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) എന്ന സ്വകാര്യ ശൃംഖലയിലെ ബസാണ് നടപ്പാതയിലേക്ക് കയറി വലിയ അപകടമുണ്ടാക്കിയത്. 42 പേരുടെ പരിക്കുകളോടെ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 8 കാറുകൾ, 20 ഓളം ബൈക്കുകൾ 3 ഓട്ടോറിഷ അപകടത്തിൽ തകർന്നത്.
നടപ്പാതയും വാഹനങ്ങളും തകർത്ത് മുന്നോട്ടെത്തിയ വാഹനം ഒരു മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു. അപകടം നടക്കുമ്പോൾ ഡ്രൈവർ മദ്യപിച്ചിരുന്നില്ല എന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ഡ്രൈവർ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും കൃത്യതയ്ക്ക് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പോലീസ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ബസിൻ്റെ സാങ്കേതിക പരിശോധനാ വകുപ്പ് ഇതുവരെ നടത്തിയിട്ടില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി.മെക്കാനിക്കൽ തകരാറ് ഷോർട്ട് സർക്യൂട്ട് പോലെയുള്ള ബസിൻ്റെ സാങ്കേതിക തകരാർ മൂലമാകാം അപകടം ഉണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
