ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ സ്റ്റേ.

കൊച്ചി: ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ സ്റ്റേ. സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് എറണാകുളം ജില്ലാ സബ് കോടതിയെ സമീപിച്ചത്.

സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടന പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘന നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി.സാന്ദ്ര നൽകിയ പരാതിയിൽ പൊലീസ് ആൻ്റോ ജോസഫ് അടക്കം പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു.

സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി ഭാരവാഹികൾ അപമാനിച്ചുവെന്നും ലൈംഗിക ചുവയോടെ സംസാരിചെന്നുമാണ് പരാതി നൽകിയത്. എന്നാൽ സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: