Headlines

ക്രിസ്മസ് – ന്യൂ ഇയര്‍; ബംഗളൂരൂ, ചെന്നൈ, മൈസൂരു നഗരങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ക്രിസ്‌മസ് – ന്യൂ ഇയർ പ്രമാണിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകൾ കൂടി അധിക സർവീസ് നടത്താനാണ് തീരുമാനം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നിർദേശനാസുരണമാണ് നടപടി. 34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത്.

യാത്രാ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കാ… തിരുവനന്തപുരം കോഴിക്കോട് /കണ്ണൂർ റൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം 24 ബസ്സുകൾ കൂടി തിരുവനന്തപുരം കണ്ണൂർ / കോഴിക്കോട് റൂട്ടിൽ അധികമായി ക്രമീകരിച്ചിട്ടുണ്ട്.

4 വോൾവോ LF കോഴിക്കോട് തിരുവനന്തപുരം, 4 കോഴിക്കോട് എറണാകുളം സർവീസുകളും അടക്കം 8 ബസ്സുകൾ കോഴിക്കോട് നിന്നും അധികമായും 4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസ്സുകൾ അടക്കം 16 ബസ്സുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം -കണ്ണൂർ, തിരവനന്തപുരം – കോഴിക്കോട് റൂട്ടിൽ അഡീഷണൽ ബസ്സുകളും ഉപയോഗിച്ച് ദൈനംദിനം 8 സർവീസുകൾ വിതം അയക്കുന്നതിനും ഓൺലൈൻ റിസർവേഷൻ തിരക്ക് അനുസരിച്ച് നൽകുന്നതിനും ക്രമീകരിച്ചിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: