മൊറോക്കോയിലെ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 2000 കടന്നു; 2100 പേർക്ക് പരിക്ക്

റബറ്റ്: മൊറോക്കോയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. 2100ൽ അധികം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. 1400ൽ അധികംപേരുടെ നില ഗുരുതരമാണ്. അൽ ഹാവുസ് പ്രവിശ്യയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തനം കെട്ടിടാവശിഷ്ടങ്ങളിലടക്കം തുടരുകയാണ്. എന്നാൽ ഇനിയും എത്താൻ സാധിക്കാത്ത പല സ്ഥലങ്ങളുമുണ്ട്. മൊറോക്കയിൽ മൂന്ന് ദിവസത്തെ അവസാനാചരണം പ്രഖ്യാപിച്ചു.

ലോകരാജ്യങ്ങൾ മൊറോക്കൻ ദുരന്തത്തിൽ അനുശോചനം അറിയിച്ചു രംഗത്തെത്തി. ഇന്ത്യ, ഫ്രാൻസ്, സൗദി അറേബ്യ, ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുടെ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചരിത്ര നഗരമായ മറാകഷിലും അടുത്തുള്ള പ്രാവശ്യങ്ങളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭയും അറിയിച്ചിട്ടുണ്ട്.

സെപ്തംബർ എട്ടിന് രാത്രി 11ന് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിൻ 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ പട്ടണവും ഭൂചലനം അനുഭവപ്പെട്ടു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനം എന്നാണ് മൊറോക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി പറഞ്ഞത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: