Headlines

150 ഏക്കർ സ്ഥലം ലഭ്യമായാൽ സംസ്ഥാനത്ത് ആണവോർജ നിലയം അനുവദിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ

തിരുവനന്തപുരം: 150 ഏക്കർ സ്ഥലം ലഭ്യമായാൽ സംസ്ഥാനത്ത് ആണവോർജ നിലയം അനുവദിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുതി-നഗര വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട്ടെ ചീമേനിയാണ് ഇതിന് പറ്റിയ സ്ഥലം എന്നും മന്ത്രി പറഞ്ഞു. സ്ഥലം ലഭ്യമായാൽ വേണ്ട സഹായമെല്ലാം കേന്ദ്രം ചെയ്യാമെന്ന് വാഗ്‌ദാനമുണ്ട്. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്‌ക്ക് വലിയതോതിൽ പരിഹാരമാകും എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

അതേസമയം, ആണവനിലയം കേരളത്തിനു പുറത്ത് സ്ഥാപിച്ചാൽ മതിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയത് എന്നാണ് വിവരം. എന്നാല്‍, തോറിയം നൽകാമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആണവനിലയത്തിന് അനുമതി നല്‍കുന്ന കാര്യം പരിശോ ധിക്കാമെന്നു കേന്ദ്ര ഊർജ മന്ത്രി മനോഹർ ലാൽ ഖട്ടാര്‍ സർക്കാരിനെ അറിയിച്ചിരുന്നു.

സ്ഥലം കണ്ടെത്തി നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ അനുമതി നൽകുന്നത് പരിശോധിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്. കേരള തീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ നിക്ഷേപമുണ്ട്. അതിനാൽ തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാനാവുമെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: